
മനാമ: ഗ്ലോബൽ തലങ്ങളിൽ നടക്കുന്ന പ്രവാസി സാഹിത്യോത്സവ് പതിമൂന്നാമത് എഡിഷന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾ നൽകുന്നു. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്ക് കഥ, കവിത വിഭാഗങ്ങളിൽ ഒക്ടോബര് പത്തിന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽ നിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന രചനകൾക്കാണ് പുരസ്കാരം നൽകുന്നത്. നേരത്തെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. കവിത 40 വരിയിലും കഥ 500 വാക്കിലും കവിയരുത്. സൃഷ്ടികൾ സ്വന്തം ഇമെയിലിൽ നിന്ന്
kalalayamgulf@gmail.com എന്ന വിലാസത്തിലേക്ക് പ്രവാസത്തിലേയും, നാട്ടിലെയും വിലാസം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചേർത്ത് പിഡിഎഫ് ഫോർമാറ്റിൽ യുനികോഡ് ഫോണ്ടിൽ അയക്കണം.
