കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ ഗള്‍ഫ് നാടുകളില്‍ നിന്നു കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. സൗദി അറേബ്യ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് പ്രഖ്യാപിച്ചത്. മെയ് ഏഴ് മുതല്‍ 13 വരെ പതിനഞ്ച് വിമാനങ്ങളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും ഇത് സംബന്ധിച്ച നിരക്ക് പട്ടിക നല്‍കിയിട്ടുണ്ട്.
അബൂദബി- കൊച്ചി (15000 രൂപ),ദുബയ്- കോഴിക്കോട് (15000 രൂപ),ദോഹ- കൊച്ചി (16000 രൂപ),ദോഹ-തിരവനന്തപുരം (17000 രൂപ),ബഹ്റയ്ന് – കൊച്ചി (17000 രൂപ),മസ്കത്ത് -കൊച്ചി (16000 രൂപ),കുവൈത്ത് – കൊച്ചി (19000 രൂപ) എന്നിങ്ങനെയാണ് വിമാന ടിക്കറ്റ് നിരക്കുകള്‍