റിയാദ്: റിയാദിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പാലക്കാട് സ്വദേശിയായ വിനുകുമാറിന്റെ മൃതദേഹം ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഇദ്ദേഹത്തിന് 32 വയസ്സായിരുന്നു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
റിയാദ് ബഗ്ലഫിലെ താമസസ്ഥലത്ത് ജൂലൈ 23നാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ഇദ്ദേഹം കഴിഞ്ഞ നാലു വർഷമായി റിയാദിൽ സൗദി ടെലികോം കമ്പനിയായ എസ്.ടി.സിയിൽ കരാറടിസ്ഥാനത്തിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയൻ-കല്യാണി ദമ്പതികളുടെ മകനാണ്.