
പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ പുതിയ അധ്യക്ഷയായി പ്രമീളാ ശശിധരനെ തിരഞ്ഞെടുത്തു. മുൻ അധ്യക്ഷ പ്രിയ അജയൻ രാജിവച്ചതിനെത്തുടർന്നാണു തിരഞ്ഞെടുപ്പു വേണ്ടി വന്നത്. ബിജെപി സംസ്ഥാനസമിതി അംഗമായ പ്രമീള ശശിധരൻ ഇതിനു മുൻപും നഗരസഭാധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു. വോട്ടെടുപ്പിൽ പ്രമീളയ്ക്ക് 28 വോട്ടും യുഡിഎഫ് സ്ഥാനാർഥി മിനി ബാബുവിന് 17 വോട്ടും സിപിഎം സ്ഥാനാർഥി ഉഷ രാമചന്ദ്രന് 7 വോട്ടും ലഭിച്ചു.


