തിരുവനന്തപുരം : പിണറായി സർക്കാർ ഉള്ളതുകൊണ്ടാണ് മലയാളികൾ പട്ടിണിയില്ലാതെ കഴിയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സർക്കാരാണ് ഭരണത്തിലുള്ളത്. ഇത്തരത്തിലുള്ള മറ്റേത് സർക്കാർ ഇന്ത്യയിലുണ്ട് . കൊറോണ കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത് അതുകൊണ്ടാണ്.
പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതി അട്ടിമറിക്കാനാണ് മറ്റൊരുശ്രമം. ഒരു എംഎൽഎ ആവശ്യപ്പെട്ടതുകൊണ്ടുമാത്രം വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരെ സിബിഐ കേസ് എടുക്കുമോ.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒരു പങ്കുമില്ല. സ്വർണം കൊടുത്തയച്ച ആളേയും യുഎഇ കോൺസുൽ ജനറലിനേയും ഇതുവരെ ചോദ്യംചെയ്യാൻ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യണം . എന്തൊക്കെ സമരം ഉണ്ടായാലും എൽഡിഎഫ് തുടർഭരണത്തിൽ വരുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങൾക്കെതിരെ ബഹുജന പ്രതിഷേധ സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.