കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നു.കോഴിക്കോട് മാലൂര്‍കുന്നിലെ ക്യാമ്പിലാണ് രാവിലെ പ്രതിയെ ചോദ്യം ചെയ്യുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്.ആക്രമണത്തിന്റെ കാരണമെന്ത്, സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ.ഏതെങ്കിലും സംഘടനകളുണ്ടോ, കേരളത്തില്‍ ആരൊക്കെ സഹായിച്ചു.എങ്ങനെ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടു എന്ന കാര്യങ്ങളിലാണ് പ്രാഥമികമായി വ്യക്തത ലഭിക്കേണ്ടത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ ക്യാമ്പിലെത്തി.പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ച കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരിക്കും കസ്റ്റഡി അപേക്ഷ.പൊള്ളലേറ്റുള്ള പരിക്കിന്റെ ഗൗരവം കൂടി കണക്കിലെടുത്തായിരിക്കും ഷാരൂഖിനെ കസ്റ്റഡിയില്‍ ലഭിക്കുക.
Trending
- ബിഡികെ ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു
- ഖത്തറിൽ അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം
- വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് കെ.എസ്.സി.എ
- ബെയ്റൂത്തിന് ബഹ്റൈന്‍ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കും
- സമൂഹമാധ്യമത്തില്‍ പൊതു ധാര്‍മികത ലംഘിച്ചു; ബഹ്റൈനില്‍ രണ്ടുപേര്‍ക്ക് തടവ്
- ബഹ്റൈനില്‍ മാധ്യമ മേഖലയില്‍ വനിതാ കമ്മിറ്റി വരുന്നു
- വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി
- ‘സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ