വയനാട്: കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്മിബിനെ സസ്പെന്റ് ചെയ്തു. വയനാട് ജില്ലാ പൊലീസ് മേധാവിയാണ് സസ്പെന്റ് ചെയ്തത്.
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കിടെ യുഡിഎഫ് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് പൊലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. പൊലീസുകാരെ തള്ളിയിടാന്‍ ശ്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒയുടെ യൂണിഫോം പിടിച്ച് കൈവശമുണ്ടായിരുന്ന ലാത്തി തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും നടത്തും.