മേത്ര ആശുപത്രിയിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെതിരെയാണ് എലത്തൂർ പോലീസ് കേസ് എടുത്തത്. റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കി എന്നാണ് കേസ്.
ചൊവ്വാഴ്ച ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മടങ്ങവെ തീവ്ര പരിചരണ വിഭാഗത്തിൽ എത്തി. ഇവിടെക്കുള്ള വഴിയിൽ ആളുകൾ കൂട്ടം കൂടി . ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടന്നത്. അതിന് ശേഷമാണ് ആൾക്കൂട്ടം കൂടിയത്. സിനിമാ നിർമ്മാതവ് ആന്റോ ജോസഫ് , ആശുപത്രി മാനേജ്മെന്റ് എന്നിവർക്കെതിരെയും കേസുണ്ട്. 300 ഓളം പേർ കൂടിയിരുന്നതായി കേസ് എടുത്ത എലത്തൂർ എസ് ഐ കെ ആർ രാജേഷ് കുമാർ അറിയിച്ചു.
