തിരുവനന്തപുരം : പ്രതിഷേധത്തെ തുടർന്ന് വിവാദ പോലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ പ്രശ്നമാകുമെന്ന് നിയമവിദഗ്ധർ. ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനില്ക്കും. സമൂഹമാധ്യമം വഴി അപമാനിച്ചുവെന്ന് കാട്ടി കോടതിയെ സമീപിക്കാനും സാധിക്കും.
നിയമഭേദഗതിയില്‍ നടപടിക്ക് ഡിജിപി നിര്‍ദേശം നല്കിയിട്ടില്ലാത്തതിനാല് പോലീസ് ഈ വകുപ്പുപയോഗിച്ച് കേസെടുക്കില്ല. എന്നാല്‍ ഈ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയില്‍ പോയാല്‍ പോലീസിനു പണിയാകും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
നിയമസഭ ചേർന്ന് ആറാഴ്ചക്കകം പുതിയ ബിൽ കൊണ്ടുവന്ന് ഓർഡിനൻസിന് ഉള്ള നിയമ പ്രാബല്യം ഇല്ലാതെയാക്കാം. അതുവരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്കി. ഇറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഇനി മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണം. അത് ഗവർണർ സ്വീകരിച്ച് ഓർഡിനൻസ് പിൻവലിക്കണം. അല്ലെങ്കിൽ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന് ഓർഡിനൻസ് റദ്ദാക്കാം.
എന്നാൽ ഇതിനു ദിവസങ്ങൾ എടുക്കും,അതിനിടയിൽ കേസുകൾ കോടതിയ്ക്ക് മുന്നിലെത്തിയാൽ നടപടി എന്താകുമെന്നും ആശങ്കയുണ്ട്.