സംസ്ഥാനത്ത് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത തുടരുകയാണ്. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പോക്സോ കേസ് പ്രതിയായ യുവാവിനെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റി. കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പോക്സോ കേസില്‍ പ്രതിയായതോടെ കഴിഞ്ഞവര്‍ഷം യുവാവ് നാട്ടില്‍ നിന്നും വിദേശത്തേക്ക് കടന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.അതേസമയം, ഇയാള്‍ മലേഷ്യയില്‍ നിന്നാണ് വന്നതെന്ന വിവരം പൊലീസ് അറിഞ്ഞിരുന്നില്ല.
എന്നാല്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെ യുവാവിന് ജലദോഷവും ചെറിയ പനിയും അനുഭവപ്പെടുകയായിരുന്നു. പിന്നീട് ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ച് യുവാവിനെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.