മനാമ : 35 വർഷമായി ബഹറിനിൽ പ്രവർത്തിക്കുന്ന തനിക്ക് മോദിയുടെ സന്ദർശനം ഒരിക്കലും മറക്കാനാവാത്തതാണെന്ന് വികെ ഹോൾഡിങ് കമ്പനി ആൻഡ് അൽ നാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോക്ടർ വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു.
മോദിയെ എയർപോർട്ടിൽ സ്വീകരിക്കാനും പ്രത്യേക സന്ദർശനത്തിലും അത്താഴവിരുന്ന് ഉൾപ്പെടെയുള്ള വിവിധ പരിപാടികളിലും പങ്കെടുക്കാൻ കഴിഞ്ഞതും മറക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ സന്ദർശനം തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നും ഇരുരാജ്യങ്ങൾക്കും ഇത് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹറിൻ ഭരണാധികാരികൾ നൽകിയ സ്വീകരണത്തിന് താനുൾപ്പെടെയുള്ള ബഹ്റൈനിലെ ഇന്ത്യക്കാർ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.