പാലക്കാട്: പാലക്കാട് കണ്ണാടിയില് മൂന്ന് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് വെട്ടേറ്റു. വിനീഷ്, റെനില്, അമല് എന്നിവര്ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്ഗ്രസിന്റെ മുന് പഞ്ചായത്ത് അംഗങ്ങളാണ്.
രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില് പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര് 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല് തിരിച്ചടവില് രണ്ടു മൂന്നു തവണ വീഴ്ച വന്നു. അതിന്റെ വൈരാഗ്യത്തില് ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല് തങ്ങള് ഇടപെട്ട് പിരിച്ചുവിട്ടു. എന്നാല് രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് റെനില് പറയുന്നു.
അക്രമിസംഘം ആറോളം പേരുണ്ടായിരുന്നു. പുറത്താണ് തനിക്ക് പരിക്കേറ്റത്. കണ്ണാടി സ്വദേശിയായ, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകനായ ഓട്ടോഡ്രൈവറാണ് പണം പലിശക്കെടുത്തത്. കാറില് നിന്നും ഇറങ്ങിയ ഉടന് അക്രമികള് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നും റെനില് പറഞ്ഞു.
Trending
- സല്ലാഖ് ഹൈവേയില്നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല് അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്ക്ക് രണ്ടു വര്ഷം തടവ്
- ബഹ്റൈന് നാഷണല് ഗാര്ഡ് സൈബര് സുരക്ഷാ പരിശീലനം നടത്തി