
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖിന്റെ ക്ഷണപ്രകാരം രാജ്യം സന്ദർശിക്കുന്ന ബഹ്റൈൻ പ്രതിനിധി കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമിൻ്റെ നേതൃത്വത്തിലുള്ള പാർലമെന്ററി പ്രതിനിധി സംഘത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് സ്വീകരിച്ചു.
ബഹ്റൈൻ-പാക്കിസ്ഥാൻ ബന്ധത്തെയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെയും നേതൃത്വത്തിൽ നിലനിൽക്കുന്ന തുടർച്ചയായ വികസനത്തെയും പ്രധാനമന്ത്രി ഷെരീഫ് പ്രശംസിച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ നൽകുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

വ്യാപാരം, സാമ്പത്തിക വളർച്ച, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്ക് ഉയർത്തിക്കാട്ടിക്കൊണ്ട്, പ്രധാനമന്ത്രി രാജാവിനും കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും ആശംസകൾ നേർന്നു.
അൽ മുസല്ലം, ബഹ്റൈൻ രാജാവിന്റെയും കിരീടാവകാശിയുടെയും ആശംസകൾ അറിയിച്ചു. പാക്കിസ്ഥാന്റെ തുടർച്ചയായ പുരോഗതിക്ക് ആശംസകളും നേർന്നു. ബഹ്റൈൻ പ്രതിനിധി കൗൺസിലും പാകിസ്ഥാൻ ദേശീയ അസംബ്ലിയും സെനറ്റും തമ്മിലുള്ള ശക്തമായ പാർലമെന്ററി ബന്ധത്തെ അദ്ദേഹം പരാമർശിച്ചു.
