മനാമ: ദാന മാളിൽ ‘ഷെയ്ഡ്സ് ആൻഡ് ഷാഡോസ്’ ആർട്ട് എക്സിബിഷന് തുടക്കമായി. 32 കലാകാരന്മാർ വരച്ച നൂറിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു. പ്രാദേശിക കലാകാരന്മാർക്ക് അവരുടെ കലയും കഴിവും പ്രദർശിപ്പിക്കാനുള്ള അവസരമാണ് എക്സിബിഷൻ ഒരുക്കുന്നത്.
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ബഹ്റൈൻ ചിത്രകാരൻ അബ്ബാസ് അൽ മൗസവി, ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് ലോറി തുടങ്ങിയവർ സംബന്ധിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപാവാല സ്വാഗതം പറഞ്ഞു. ജൂൺ 23 വരെയാണ് പ്രദർശനം.