തിരുവനന്തപുരം: കേരള വനിതാ കമ്മിഷന് അധ്യക്ഷയായി അഡ്വ. പി. സതീദേവി ഒക്ടോബര് ഒന്നിന് രാവിലെ ചുമതലയേല്ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിയായ സതീദേവി. ഇതുസംബന്ധിച്ച സര്ക്കാര് നോട്ടിഫിക്കേഷന് സെപ്റ്റംബര് 22-ന് പുറത്തിറങ്ങി.
2004 മുതല് 2009 വരെ വടകര ലോക്സഭാ മണ്ഡലത്തില് നിന്നുള്ള പാര്ലമെന്റ് അംഗമായിരുന്നു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്, ഉത്തര മേഖല ഉപഭോക്തൃ തര്ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
കണ്ണൂര്, കോഴിക്കോട് ജില്ലാ കോടതികളില് അഭിഭാഷകയായിരുന്നു. മഹിളാ അസ്സോസിയേഷന് സംസ്ഥാന സെക്രട്ടറിയും സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന് സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലെ വിദ്യാര്ത്ഥി പ്രതിനിധിയായിരുന്നു. പരമാധികാരികള് നമ്മള് തന്നെ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
Trending
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്ക്ക് രണ്ടു വര്ഷം തടവ്
- ബഹ്റൈന് നാഷണല് ഗാര്ഡ് സൈബര് സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര് തട്ടിയെടുക്കല്: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന് മുന്നറിയിപ്പ്