മനാമ: ബഹ്റൈൻ ഷോർ ആംഗ്ലെഴ്സ് (BSA ) കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ ഡിസംബർ 31 വരെ നടത്തിവന്ന ഷോർ ഫിഷിങ് കോമ്പിറ്റീഷന്റെ സമ്മാന ദാനം നടന്നു. മനാമയിലെ കെ-സിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നാസർ ടെസ്സിം സ്വാഗത പ്രസംഗവും മുഹമ്മദ് റാഫി മന്തുരുത്തി അധ്യക്ഷ പ്രസംഗവും നടത്തി. വൈകുന്നേരം 4 മണിയോടെ തുടക്കം കുറിച്ച പരിപാടിയിൽ കലാപരിപാടികളും സമ്മാന ദാനവും നടന്നു.
ഒന്നാം സമ്മാനം റെജി മാത്യു 15.750 kg കിംഗ് ഫിഷ്, രണ്ടാം സമ്മാനം കബീർ 7.350 kg കിംഗ് ഫിഷ്, മൂന്നാം സമ്മാനം അരുൺ സാവിയർ 5.300 kg കിംഗ് ഫിഷ് പിടിച്ചു സമ്മാനം കരസ്ഥമാക്കി. വിജയകൾക്ക് റഹ്മാൻ എ ബുഹസ്സ , ലഷീൻ ജ്വല്ലേഴ്സ് മാനേജിങ് ഡയരക്ടർ ലഷീൻ, നിജോ ജോർജ് ഡി.ടി.എസ് ഡോൾഫിൻ മാനേജിങ് ഡയറക്ടർ എടത്തൊടി ഭാസ്കർ എന്നിവർ ചേർന്ന് സമ്മാന തുകയും സമ്മാനങ്ങളും കൈമാറി.
ഫിഷിങ് ടൂര്‍ണമെന്റുമായി ബന്ധപെട്ടു ഇത്രവലിയ ഒരു പരിപാടി ബഹറിനിൽ നാൾ ഇത് വരെ നടന്നിട്ടില്ലന്നു പരിപാടികൾക്ക് നേതൃത്വം കൊടുത്ത സംഘാടകരായ ഉസ്മാൻ കൂരിയാടാൻ, ജോബിൻ ജോൺ, അബ്ദുൾ റഷീദ്, അരുൺ സാവിയർ, ജിഷാം, നാസർ റ്റെക്സിം, മുഹമ്മദ് റാഫി മാന്തുരുത്തി എന്നിവർ അവകാശപ്പെട്ടു.