ഇന്ത്യയിൽ കൊറോണ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. പഞ്ചാബില്‍ നിന്നുള്ള 70കാരനായ രോഗി മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം നാലായി.
നിലവില്‍ 167 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 25 പേരും വിദേശികളാണ്. 15 പേര് ഇതുവരെ രോഗവിമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18 സ്ഥലങ്ങളിലാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആന്ധ്രാപ്രദേശ്(1), ഡല്‍ഹി(12), ഹരിയാന(17), കര്‍ണാടക(14), കേരള(27), മഹാരാഷ്ട്ര(45), ഒഡീഷ(1), പോണ്ടിച്ചേരി(1), പഞ്ചാബ്(2), രാജസ്ഥാന്(7), തമിഴ്നാട്(2), തെലങ്കാന(6), ചണ്ഡീഗഡ്(1), ജമ്മു കശ്മീര്‍(4), ലഡാക്ക്(8), ഉത്തര്‍പ്രദേശ്(17), ഉത്തരാഖണ്ഡ്(1), പശ്ചിമ ബംഗാള്‍(1) എന്നിങ്ങനെയാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.