ദില്ലി: കോടതി വിധിക്ക് ശേഷം സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി വിമാനത്താവളത്തിൽ പാർട്ടി നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും വരവേൽപ്പ്. നൂറുകണക്കിന് പ്രവർത്തകരാണ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്.
വിമാനത്താവളത്തിലെ ടെർമിനലിന്റെ ഭാഗത്തേക്ക് വൻ തോതിൽ എത്താൻ പ്രവർത്തകരെ പൊലീസ് അനുവദിച്ചില്ല. ഇവിടെ ബാരിക്കേഡ് വച്ച് തടഞ്ഞു. അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ കനത്ത സുരക്ഷയാണ് വിമാനത്താവള പരിസരത്ത് ഒരുക്കിയിരിക്കുന്നത്. രാഹുലിനെ സ്വീകരിക്കാൻ കേരളത്തിൽ നിന്നുള്ള എംപിമാരും എത്തിയിരുന്നു.