
മനാമ : ബഹ്റൈൻ ഒഐസിസി വനിതാ വിഭാഗം ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ രക്തസാക്ഷിത്വദിന അനുസ്മരണത്തോട് അനുബന്ധിച്ച് അൽ ഹിലാൽ മെഡിക്കൽ സെന്റർ ന്റെ സഹകരണത്തോടെ അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ൽ വച്ച് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7മണി മുതൽ ഉച്ചക്ക് 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാണ് എന്ന് ഒഐസിസി വനിതാ വിഭാഗം ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.സൗജന്യ ഡോക്ടർ കൺസൽട്ടേഷനോടൊപ്പം സൗജന്യ രക്ത പരിശോധനയുടെ ഭാഗമായി ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, കിഡ്നി സ്ക്രീനിംഗ്, ലിവർ സ്ക്രീനിങ്, യൂറിക് ആസിഡ് മുതലായവയുടെ പരിശോധനയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് മിനി മാത്യു ( 38857040) ആനി അനു ( 33975445) എന്നി നമ്പറുകളിൽ അറിയുവാൻ സാധിക്കും.


