തിരുവനന്തപുരം: ഗാർഹിക പ്രശ്നങ്ങൾ മൂലവും സാമ്പത്തിക പ്രശ്നങ്ങൾ മൂലവും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 21 മാസത്തിനിടെ 32 62 സ്ത്രീകളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരിക്കുന്നത്. നിയമസഭയിൽ പിണറായി വിജയൻ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അക്രമവും പീഡനവും ബന്ധപ്പെട്ട് 21 മാസത്തിനിടെ മുഖ്യമന്ത്രിയ്ക്ക് 35 56 പരാതികളാണ് ലഭിച്ചത്. ഇതിൽ പോലീസിനു ലഭിച്ചത് 64 22 3 പരാതികളാണ്.ഇതിൽ ആകെ തീർപ്പാക്കിയത് 64940 പരാതികളാണ്.ബാക്കി പരാതികളിൽ ഒക്കെയും തുടരന്വേഷണം നടക്കുകയാണ്. രണ്ടു വർഷത്തിനിടയിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു എന്നും പരാതികൾ കൂടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2020 ജനുവരി മുതൽ 2021 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്ര സ്ത്രീകൾ ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ആത്മഹത്യക്ക് പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.