മനാമ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) 50,000-ലധികം ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരന്മാർക്കായി മാർച്ചിലാണ് ഇ-പാസ്പോർട്ട് വിതരണം ആരംഭിച്ചത്.
പ്രതിമാസ പാസ്പോർട്ട് ഇഷ്യു ശരാശരി മറികടക്കാൻ പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ അനുബന്ധ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അപേക്ഷിക്കുമ്പോൾ ഇ-പാസ്പോർട്ടിന്റെ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പൗരന്മാരുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.