തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം കാരണം 5 ജില്ലകളിൽ ഇന്ന് വാക്സിനേഷില്ല. തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , കോട്ടയം, വയനാട് ജില്ലകളിലാണ് വാക്സീൻ പൂർണമായി തീർന്നിരിക്കുന്നത് സർക്കാർ അറിയിച്ചു. പതിനൊന്നാം തീയതി വാക്സിൻ വരുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിട്ടുള്ളത്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം വാക്സിൻ ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. അതുകൊണ്ട് തന്നെ വാക്സീൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികളടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം. നാളെയാണ് ഇനി സംസ്ഥാനത്തേക്ക് വാക്സിൻ എത്തുക.
