ഒളിമ്പിക്സ് ഗെയിംസില്‍ മാറ്റമില്ലെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഒളിമ്പിക്സിന് ജപ്പാന് പൂര്‍ണ സജ്ജമാണെന്നും ജൂലൈയില്‍ തന്നെ ഒളിമ്പിക്സ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ഒളിമ്പിക്സ് വിജയകരമായി നടത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായും ലോകാരോഗ്യ സംഘടനയുമായും സംഘാടക സമിതി ആശയ വിനിമയം നടത്തി വരികയാണെന്നും ഷിന്‍സോ ആബെ പറഞ്ഞു.
കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് നീട്ടി വെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിനേക്കാള്‍ നല്ലത് മാറ്റിവെയ്ക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.