തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനിയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ‘നിയുക്തി’ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 11 ശനിയാഴ്ച യൂണിവേഴ്സിറ്റി കോളേജ് കാമ്പസില്‍ നടക്കുന്ന മേളയില്‍ സ്വകാര്യ മേഖലയിലെ നിരവധി കമ്പനികള്‍ പങ്കാളികളാകും. ഹോസ്പിറ്റാലിറ്റി (ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്), ഹെല്‍ത്ത് കെയര്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയ നിരവധി മേഖലകളിലാണ് അവസരം. താല്‍പ്പര്യമുള്ളവര്‍ www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് ലഭിക്കുന്ന അഡമിറ്റ് കാര്‍ഡില്‍ പറയുന്ന സമയത്ത് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
