മാർച്ച് 16-ആം തീയതി ബഹറിനിൽ നിന്നും എത്തിയ മലപ്പുറം സ്വദേശിനി ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ ലംഘിച്ച വിവിധയിടങ്ങളിൽ യാത്ര ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്തു. നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുനിൽ പുളിക്കന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടത്തിയത്.
14 ദിവസത്തേക്ക് വീട്ടിൽ തങ്ങണമെന്ന മുന്നറിയിപ്പ് ലംഘിച്ചാണ് മമ്പാട് പഞ്ചായത്തിലെ ഈ പ്രവാസി വനിതാ യാത്ര നടത്തിയത്. ഇവരെ ഹോസ്പിറ്റളിലെ ഐസൊലേഷൻ വാർഡിലാണ് ഇപ്പോൾ ഉള്ളത്. ഇവരുടെ കോവിഡ്-19 പരിശോധനയിൽ നെഗറ്റിവാണ് എന്നും നിലംബൂർ സർക്കിൾ സ്റ്റാർവിഷൻ ന്യുസിനോട് പറഞ്ഞു.