
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ മനാമ, സാർ, അംവാജ് ബ്രാഞ്ചുകൾക്ക് മൂന്നാം തവണയും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചു.
ഗുണനിലവാരത്തിലും രോഗീസുരക്ഷയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ 95 ശതമാനമെങ്കിലും പാലിക്കുന്നുണ്ടെന്ന് കർശനമായ പരിശോധനകൾക്ക് ശേഷം കണ്ടെത്തുന്ന ആശുപത്രികൾക്ക് മാത്രമാണ് ഈ അംഗീകാരം നൽകുന്നത്.
സീഫിലെ റോയൽ സാറേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആശുപത്രി അധികൃതർക്ക് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി.
