ചൈന: കോവിഡിന് പിന്നാലെ ചൈനയിൽ പുതിയ വൈറസ് റിപ്പോർട്ട് ചെയ്തു. പന്നികളിലാണ് പുതിയ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനാ ഇത് സ്ഥിരീകരിച്ചിട്ടില്ല എങ്കിലും ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നതിന് സാധ്യത കൂടുതലാണെന്നു ചൈന മുന്നറിയിപ്പ് നൽകുന്നു.
പന്നികളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന വൈറസ് പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പെട്ടെന്ന് തന്നെ പകരുകയും മുൻകരുതൽ ഇല്ലെങ്കിൽ അത് ലോകമാകെ പടരുകയും ചെയ്യുമെന്നും ചൈന മുന്നറിയിപ്പ് നൽകുന്നു. ചൈനയിലെ സൈന്റിസ്റ്റുകളാണ് ഈ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.