
മനാമ: നവഭാരത് ബഹറിൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദാർ അൽഷിഫയുമായി സഹകരിച്ച് ഫെബ്രുവരി 3 ന് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ് തുടങ്ങിയ പരിശോധനകളും ഡോക്ടറുടെ സേവനവും ലഭ്യമാക്കും. നവഭാരത് ബഹറിൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗ്രഹിക്കുന്നവർ അനിൽ മടപ്പള്ളി – 33064441, നാരായണൻ വേൽകാട് – 33138170, ചന്ദ്രബാബു – 39208370 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
