
മനാമ: നവ് ഭാരത്-ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ജൂൺ 23-ന് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. സിഞ്ച് ഗല്ലേറിയ മാളിനടുത്തുള്ള അൽ അഹ്ലി ക്ലബ്ബിൽ വൈകുന്നേരം 5 മണി മുതൽ 8 മണി വരെ യോഗദിനാഘോഷം നടക്കും. 500-ലധികം യോഗ പ്രേമികൾ യോഗ ചെയ്യുന്നത്തിനായി എത്തിച്ചേരും. യോഗാ പരിശീലകയായ ആശാ പ്രദീപിൻറെ നേതൃത്വത്തിലാണ് യോഗ സെഷൻ നടക്കുക. നവ് ഭാരത്, 2019 മുതൽ പതിവായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നുണ്ട്.

