
മനാമ: നവ് ഭാരത് ബഹ്റൈൻ 9-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. സിഞ്ച് ഗല്ലേറിയ മാളിനടുത്തുള്ള അൽ അഹ്ലി ക്ലബ്ബിൽ വൈകുന്നേരം 5 മണി മുതൽ 8 മണി വരെ ആഘോഷങ്ങൾ നടന്നത്. യോഗാ ടീച്ചർ ആശ പ്രദീപ്, നിരഞ്ജൻ കുമാർ, രൂപ കാമത്ത് എന്നിവർ ചേർന്ന് യോഗ സെഷന് നേതൃത്വം നൽകി. ബഹ്റൈനിൽ നിന്നുള്ള യോഗാധ്യാപകൻ വാരിത് ഇബ്രാഹിം അഷ്ടാംഗ വിന്യാസ ആസനങ്ങൾ പ്രദർശിപ്പിച്ചു. ബഹ്റൈനിലെ ഹിന്ദു കമ്മ്യൂണിറ്റി പ്രതിനിധി വിജയ് മുഖിയ ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. നവ് ഭാരത് ഭാരത് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ.മഹിപാൽ വിജയ് മുഖിയയെ ആദരിച്ചു.

