കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30), മകള്‍ അനാന മറിയ ( 5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അമ്മ മകളെയും കൊണ്ട് കിണറ്റില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണകാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് അറിയിച്ചു.
Trending
- ബഹ്റൈന്‍ രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം : വെള്ളാപ്പള്ളി നടേശന്
- മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
- ബഹ്റൈന്‍ ബജറ്റ്: സര്‍ക്കാര്‍, പാര്‍ലമെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി
- ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്; ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു
- ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്’ സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ
- പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു
- ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷവും, വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു