അബുദാബി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആണ് മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു .കൂടാതെ മോദിയെ അഭിനന്ദിച്ചുകൊണ്ട് ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും കൂടുതല്‍ പുരോഗതി പ്രാപിക്കട്ടെയെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ ആശംസിക്കുന്നു. തന്റെ സുഹൃത്ത് നരേന്ദ്രമോദിയുടെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഫോണില്‍ സംസാരിച്ചുവെന്നാണ് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
Trending
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത
- രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഹംഗാര പോളിനെ അറസ്റ്റ് ചെയ്തു
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു