മനാമ: ബഹ്റൈനിൽ വർദ്ദിച്ചു വരുന്ന ഹൃദയാഘാതം മൂലംമുള്ള മരണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് മാർച്ച് മാസം 10ാം തീയതി രാവിലെ 8 മണി മുതൽ അദില്യ അൽ ഹിലാൽ ഹോസ്പിറ്റൽ വച്ച് ഇസിജി (ബിഎംഐ , ബിപി മൂല്യങ്ങളുടെ വ്യതിയാനം ഉള്ളവർക്ക് ), രക്തത്തിലെ ഷുഗർ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, കരൾ പരിശോധന, വൃക്കകളുടെ പ്രവർത്തനം, ബിഎംഐ, ഡോക്ടർ കൺസൾട്ടേഷൻ (10 ദിവസം) ഉൾപ്പടെ സൗജന്യ മെഡിക്കൽ ക്യാമ്പും, പ്രമുഖ ഡോക്ടറുമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു .
ആരും ഇല്ലാത്തവരായി ആരുമുണ്ടാകരുത് എന്ന് ആപ്ത വാക്യവുമായി കഴിഞ്ഞ ആറു വർഷമായി ബഹ്റൈനിൽ ജീവകാര്യണ്യ മേഖലയിലെ നിറസാനിധ്യമായ എം.എം. ടീം സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 34002030, 39957600, 39580178 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.