മനാമ: ബഹറൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ എം.എം.ടീം മലയാളി മനസ്സ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, മനാമ അൽറാബി ആശുപത്രിയിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ബഹറൈനിലെ സാമൂഹ്യ സാസ്കാരിക പ്രവർത്തകർ ക്യാമ്പ് സന്ദർശിച്ച് ആശംസയും അറിയീച്ചു. എം.എം. ടീം ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് ആശുപത്രി അധികൃതർക്ക് ഉപഹാരവും കൈമാറി, തുടർന്ന് എം.എം. ടീം നുള്ള പ്രത്യേക പ്രിവിലേജ് കാർഡ് ആശുപത്രി അധികൃതർ കൈമാറി. എം.എം.ടീം പ്രസിഡൻ്റ് . ഫിറോസ് മാഹി നന്ദിയും, അറിയിച്ചു.
ബ്ലഡ് ഷുഗർ ,യൂറിക്കാസിഡ് , എസ് ജി പി ടി, എസ് ജി ഒ ടി , ടോട്ടൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്,ബി എം ഐ , എസ് പി ഒ 2 , ഇ സി ജി (റിസൾട്ട് വാല്യൂ വേരിയേഷൻ ഉള്ളവർക്ക്) ഡോക്ടർ കൺസൾട്ടേഷൻ മുതലായ ടെസ്റ്റുകൾ അടങ്ങിയ മെഡിക്കൽ ക്യാമ്പ് മികച്ച സംഘാടന മികവും, ജനപങ്കാളിത്തവും, കൊണ്ട് ശ്രദ്ധേയമായി . പങ്കെടുത്ത എല്ലാവർക്കും പ്രിവിലേജ് കാർഡും, ഇരുപത്തിനാലാം തീയതി വരെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ സൗകര്യംവും ലഭിക്കുന്നതാണ്. സഹകരിച്ച പ്രോൽസാഹനം നൽകിയ എല്ലാ സൻമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി എം.എം.ടീം മലയാളി മനസ്സ് അറിയിച്ചു.