തിരുവനന്തപുരം: സിനിമാ മേഖലയിലുള്ളവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകിയാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെറുതെ പറഞ്ഞാൽ പോര. പറയുന്നവർക്ക് അതിനെക്കുറിച്ച് വ്യക്തതയുണ്ടെങ്കിൽ പേരുവിവരങ്ങൾ നൽകണം. അങ്ങനെ ചെയ്താൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നിർമാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് നടന്മാർക്കെതിരെ വിലക്കേർപ്പെടുത്തിയത്. അതിനാൽത്തന്നെ വിലക്ക് മുന്നോട്ടുപോകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.യുവതാരങ്ങളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കാണ് സിനിമാ സംഘടനകൾ ഇന്നലെ വിലക്കേർപ്പെടുത്തിയത്. സിനിമയിൽ അനാവശ്യമായി ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്തതിനാണിത്. ഷെയ്ൻ നിഗം സിനിമയിൽ അനാവശ്യമായി ഇടപെടുന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത് പറഞ്ഞു. സിനിമയിൽ തനിക്ക് പ്രാധാന്യം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ഭാഗങ്ങൾ കാണണമെന്നും തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. സെറ്റുകളിൽ കൃത്യനിഷ്ഠ പാലിക്കുന്നില്ല. സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ് ഷെയ്നിന്റെ പെരുമാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.അഭിനയിക്കുന്ന സിനിമകൾ ഏതാണെന്നു പോലും ശ്രീനാഥ് ഭാസിക്ക് അറിയില്ലെന്നും നിർമ്മാതാവുമായി കരാർ ഒപ്പിടാൻ തയ്യാറല്ലെന്നും നിർമാതാക്കൾ അറിയിച്ചിരുന്നു. കൂടാതെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സിനിമാ പ്രവർത്തകരുടെ പട്ടിക സർക്കാരിന് നൽകാനും സിനിമാ സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചിട്ടുണ്ട്.
Trending
- ‘അറിഞ്ഞുകൊണ്ടെങ്കിൽ മമ്മൂട്ടി മുസ്ലീങ്ങളോട് മാപ്പു പറയണം’; വിമർശനവുമായി ഒ അബ്ദുല്ല
- വിദ്യാര്‍ത്ഥികള്‍ക്ക് രാസലഹരി വില്പന; അമ്മയും മകനുമടക്കം നാലംഗ സംഘം എം.ഡി.എം.എയുമായി പിടിയില്‍
- ബഹ്റൈനില്‍ തൊഴില്‍ മന്ത്രിയുടെ ചുമതല നിയമ മന്ത്രിക്ക്
- നൈജറില്‍ പള്ളിക്കു നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ല:മന്ത്രി വി ശിവൻകുട്ടി
- ഐ.എല്‍.എ. വാര്‍ഷിക ദിനം ആഘോഷിച്ചു; പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ചുമതല കൈമാറി
- ഷിബില വധക്കേസ്: യാസിര്‍ 27 വരെ പോലീസ് കസ്റ്റഡിയില്‍
- മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാൽ ഗുരുതരാവസ്ഥയിൽ