തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച ഡി എച്ച് എസ് ഇ,വി എച്ച് എസ് ഇ വിഭാഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസും യോഗത്തിൽ പങ്കെടുത്തു. ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടനുസരിച്ച് 6,839 ഫയലുകളാണ് തീർപ്പാകാതെ ഉള്ളത്. ഇതിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 6330 ഫയലുകളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 509 ഫയലുകളും ആണുള്ളത്. ഇവ തീർപ്പാക്കാൻ ജൂലൈ ആദ്യവാരം ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചു.
ഹയർസെക്കണ്ടറി അക്കാദമിക് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശിക ഫയലുകളുടെ എണ്ണം 1737ഉം 5 ദിവസത്തിന് മുകളിൽ കുടിശ്ശിക തപാൽ ഫയലുകളുടെ എണ്ണം 112 ഉം ആണ്. ആകെ 1849 ഫയലുകൾ.
പരീക്ഷാവിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശിക ഫയലുകൾ 1712ഉം 5 ദിവസത്തിന് മുകളിൽ കുടിശ്ശിക തപാലുകൾ 149ഉം ആണ്. ആകെ 1861 ഫയലുകൾ.
ഫിനാൻസ് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിലുള്ള ഫയലുകളുടെ എണ്ണം 95ഉം 5 ദിവസത്തിന് മുകളിലുള്ള തപാലുകളുടെ എണ്ണം 22ഉം ആണ്. ആകെ 117 ഫയലുകൾ.
പി.എഫ്. വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശികയുള്ള ഫയലുകൾ 11,
5 ദിവസത്തിന് മുകളിൽ കുടിശ്ശിക തപാലുകൾ 2. ആകെ 13 ഫയലുകൾ.
സി.ജി. & എ.സി.യിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശികയുള്ള ഫയലുകളുടെ എണ്ണം 3ഉം 5 ദിവസത്തിന് മുകളിൽ കുടിശ്ശികയുള്ള തപാലുകൾ 8. ആകെ 11 ഫയലുകൾ.
എൻ.എസ്.എസ്. വിഭാഗത്തിൽ ഫയലുകളോ തപാലുകളോ കുടിശ്ശികയില്ല.
അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശിക ഫയലുകൾ 2045ഉം 5 ദിവസത്തിന് മുകളിൽ കുടിശ്ശിക തപാലുകൾ 974ഉം. ആകെ 3011 ആണ്. ഏപ്രിൽ 30ലെ കണക്കനുസരിച്ച് ഈ ഓഫീസിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശികയുള്ള ആകെ ഫയലുകൾ 5063 ആണ്.
5 ദിവസത്തിന് മുകളിൽ കുടിശ്ശികയുള്ള തപാലുകളുടെ എണ്ണം 1267.ആകെ ഫയൽ കുടിശ്ശിക 6330 ആണ്. ഏപ്രിൽ 30 വരെയുള്ള വിവരമനുസരിച്ച് വി.എച്ച്.എസ്.ഇ. അക്കാദമിക് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 83 ഫയലുകളും 5 ദിവസത്തിന് മുകളിൽ 18 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 101 ഫയലുകൾ.
കരിക്കുലം വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 156 ഫയലുകളും 5 ദിവസത്തിന് മുകളിൽ 4 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 160 ഫയലുകൾ. അക്കൗണ്ട്സ് ആഡിറ്റ് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 158 ഫയലുകളും 5 ദിവസത്തിന് മുകളിൽ 3 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 161 ഫയലുകൾ.
ഫിനാൻസ് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 1 ഫയലുകളും 5 ദിവസത്തിന് മുകളിൽ 0 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 1 ഫയലുകൾ. അക്കൗണ്ട്സ് APF വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 0 ഫയലുകളും 5 ദിവസത്തിന് മുകളിൽ 0 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 0 ഫയലുകൾ.
അക്കൗണ്ട്സ് ഹെഡ് ക്ലർക്ക് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 23 ഫയലുകളും 5 ദിവസത്തിന് മുകളിൽ 3 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 26ഫയലുകൾ. എക്സാമിനേഷൻ വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 51 ഫയലുകളും 5 ദിവസത്തിന് മുകളിൽ 8 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 59ഫയലുകൾ.
ഇത്തരത്തിൽ ആകെ ഒരു മാസത്തിന് മുകളിൽ 472ഫയലുകളും 5 ദിവസത്തിന് മുകളിൽ 36 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 509 ഫയലുകളാണ് വി എച് എസ് ഇ വിഭാഗത്തിൽ തീർപ്പാക്കാൻ ഉള്ളത്.
