മലപ്പുറം: പാണക്കാട് തങ്ങള്‍ കുടുംബത്തിലെ പുതിയ അംഗത്തെ കാണാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എത്തി.

അന്തരിച്ച ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പുത്രന് മൊഈന്‍ അലി ശിഹാബ് തങ്ങള്‍ക്കാണ് അടുത്തിടെ ഒരു ആൺകുഞ്ഞ് പിറന്നത്.

ഈ കുഞ്ഞിനെ കാണാനാണ് മന്ത്രി മുഹമ്മദ് റിയാസ് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സന്ദര്‍ശനവിവരം പുറത്തുവന്നത്.

‘അവിചാരിതമായി കുഞ്ഞിനെ കാണാനെത്തിയ അതിഥി’ എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ് തുടങ്ങുന്നത്. ‘സഹപാഠിയും സുഹൃത്തുമായ മന്ത്രി പി എ മുഹമ്മദ് റിയാസ്, താങ്ക്സ് ഫോര്‍ ദ സര്‍പ്രൈസ്’ എന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
