മനാമ: എം.ഐ.എം ഗ്ലോബൽ കമ്മ്യൂണിറ്റി ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നൊരുക്കി. അസീസ് മൂലാട് (ഗ്ളോബൽ വൈസ്പ്രസിഡന്റ്) അദ്ധൃക്ഷത വഹിച്ചു. ഇതോടൊപ്പം ചേർന്ന സൗഹൃദ സമ്മേളനം കൂട്ടായ്മയുടെ മുൻ പ്രസിഡൻറ് ഷഫീഖ് മൂസ (UAE) ഉദ്ഘാടനം നിർവഹിച്ചു. പുണ്യങ്ങളുടെ പൂക്കാലത്തിൽ അന്ന പാനീയങ്ങൾ വെടിയുന്നതുകൊണ്ട് മാത്രം പുണ്യം നേടാം എന്ന് തെറ്റിദ്ധരിക്കരുതെന്നും കണ്ണും കാതും നാവും അടക്കിനിർത്തുന്നതിലൂടെ മാത്രമേ യഥാർത്ഥ വിശ്വാസി ആവാൻ കഴിയൂ എന്നത് ഓർമ്മയിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ (സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻറ്) റമദാൻ സന്ദേശം നൽകി.പാപങ്ങളെ കരിയിച്ചുകളയുന്ന ഈ മാസത്തിൽ വിശ്വാസികൾ ആത്മസംസ്കരണത്തിൻറെ അഗ്നി ശുദ്ധി നേടാനുള്ള സുവർണ്ണാവസരം പരമാവധി ഉപയോഗിക്കാൻ അദ്ദേഹം ഉപദേശിച്ചു.
എ.സി.എ.ബക്കർ(ഗ്ളോബൽ കോർഡിനേറ്റർ), അഷറഫ് അയനിക്കൽ, ഫിറോസ് ആപ്പറ്റ, മജീദ് മൂലാട്, രവിത വിപിൻ,നാസർ കെ.പി,എന്നിവർ ആശംസകൾ നേർന്നു.
നജീബ് എം.ടി, നദീർ എം.ടി. സിദ്ധീഖ്, ആഷിഖ്, ഇബ്രാഹിം പി.ഇബ്രാഹിം കെ.പി, റഫീഖ് കായക്കീൽ എന്നിവർ നിയന്ത്രിച്ചു. മുഖ്യാതിഥി ഷെഫീക്കിന് എ സി എ ബക്കർ, അഷറഫ് അയനിക്കൽ, നജീബ് എം ടി, എന്നിവരും, സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് വാങ്ങിയ ജലാൽ മുഹമ്മദിന് ഫിറോസ് ആപ്പറ്റയും മെമൻറോ കൈമാറി. ജമാൽ മേച്ചാനാരി അവതാരകനായിരുന്നു
അജ്മൽ (ഗ്ളോബൽ ട്രഷറർ) നന്ദി രേഖപ്പെടുത്തി.