മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പിൽ 250 പരം ആൾക്കാർ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ പാർലമെന്റ് മെംബറും , സെക്കന്റ് ഡെപ്യൂട്ടി സ്പീക്കറും ആയ ശ്രീ അഹമ്മദ് അബ്ദുൾവഹീദ് കാരാട്ട
ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ICRF വൈസ് ചെയര്മാന് വി കെ തോമസ് വിശിഷ്ടഅതിഥി ആയിരുന്നു . ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള പ്രിവിലേജ് കാർഡ് ശ്രീ അഹമ്മദ് അബ്ദുൾവഹീദ് കാരാട്ട അനാവരണം ചെയ്തു . അൽ റഹീബ് മെഡിക്കൽ സെന്റര്‍ ജനറൽ മാനേജർ ശ്രി. നൗഫല്‍ അടത്തിൽ മുഖ്യ പ്രഭാഷണം നടത്തി .
കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , സെക്രട്ടറി അൻവർ ശൂരനാട് സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനായ .ബഷീർ അമ്പലായി കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം , സെക്രട്ടറി ജഗത് കൃഷ്ണകുമാർ ,സാമൂഹിക പ്രവർത്തകരായ മോനി ഓടിക്കണ്ടത്തിൽ , സൽമാൻ ഫാരിസ് ,അമൽദേവ് ,ബിജു ജോർജ് ,അൻവർ നിലബൂർ , മനോജ് വടകര ,മണിക്കുട്ടൻ , അബ്ദുൽസലാം , ഗംഗൻ തൃക്കരിപ്പൂർ , അബിതോമസ്
ജോർജ് , എബ്രഹാം സാമുവേൽ എന്നിവർ ആശംസകൾ അറിയിച്ചു.
കൂട്ടായ്മ രക്ഷാധികാരികളായ ,ബോസ് ബാണാസുരൻ , ജോർജ് സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ, കോഓർഡിനേറ്റർമാരും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരും പരിപാടികൾ നിയന്ത്രിച്ചു .