ചെന്നൈ: നടി മീനയും ധനുഷും വിവാഹിതരാകാൻ പോകുന്നുവെന്ന പരാമർശത്തിന്റെ പേരിൽ നടൻ ബയൽവാൻ രംഗനാഥനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിശേഷങ്ങളിലൂടെ ഓൺലൈൻ ചാനലുകളിൽ ശ്രദ്ധ നേടിയാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രശസ്തനായത്. അദ്ദേഹം നടത്തിയ പല വെളിപ്പെടുത്തലുകളും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ അദ്ദേഹം നടത്തിയ പ്രസ്താവന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ധനുഷിന്റെ വിവാഹമോചനത്തെക്കുറിച്ചും മീനയുടെ രണ്ടാം വിവാഹത്തെക്കുറിച്ചും സംസാരം നടക്കുന്നതിനിടെയാണ് രംഗനാഥന്റെ വിവാദ പരാമർശം. “രണ്ടുപേരും ചെറുപ്പക്കാരാണ്, വെറും 40 വയസ്സ്. ഇരുവർക്കും പങ്കാളികളില്ല. അതിനാൽ ഒരു പുതിയ ജീവിതം നയിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇവർ ഈ ജൂണിൽ വിവാഹിതരാകുമെന്നാണ് സൂചന. ചിലപ്പോൾ ലിവിങ് ടുഗേദേർ ആയിരിക്കും”
എന്നാണ് ബയൽവാൻ രംഗനാഥൻ പറഞ്ഞത്.
മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിലെ തമിഴ് സിനിമാ ട്രോൾ ഗ്രൂപ്പുകളിൽ ബയൽവാൻ രംഗനാഥനെ ട്രോളുകയാണ് ധനുഷിന്റെ ആരാധകർ. അസത്യമായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും, മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കാനും വിവാദ വീഡിയോയുടെ കമന്റ് ബോക്സിൽ ആരാധകർ പറയുന്നുണ്ട്.