ന്യൂഡല്‍ഹി: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പരീക്ഷ എഴുതാമെന്ന് സുപ്രീം കോടതി. അവസാന വർഷ വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ കോടതി അനുമതി നൽകിയത്.
യുദ്ധവും കോവിഡും കാരണം മടങ്ങിയെത്തിയ വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചത്. മലയാളികൾ ഉൾപ്പെടെ ഇരുപതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയത്.