മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), ബാസ്മ കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മിന സൽമാനിൽ വെച്ച് നടന്ന ക്യാമ്പിൽ ഏകദേശം 150 തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി.
ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ, ദാർ അൽ ഷിഫാ ഹോസ്പിറ്റൽ കൂടാതെ അൽ റബീഹ് മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ക്യാമ്പിൽ സഹകരിച്ചു.
മുഖ്യാതിഥിയായ ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘടിപ്പിച്ചതിനൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കും ഐ.സി.ആർ.എഫ്-ന് നന്ദി പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ തൊഴിലകൾക്കും ബിരിയാണിയും വിതരണം ചെയ്തു.