തൃശൂര്‍: ട്രിപ്പ് പോയി അടിച്ചു പൊളിക്കാന്‍ എംഡിഎംഎ കച്ചവടം നടത്തിയ 20കാരന് പിടിയില്‍. കാരമുക്ക് സ്വദേശി അഭിരാഗ് ആണ് എക്സൈസിന്റെ പിടിയായത്. ചേര്‍പ്പ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തൃശൂര്‍ വല്ലച്ചിറയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചത്. വിഷ്ണു എന്നയാളുടെ വീട്ടിലാണ് കച്ചവടം നടത്തിയിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പിടിക്കപ്പെടുന്ന സമയത്ത് നാലര ഗ്രാം എംഡിഎംഎ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടുന്ന തുക ഉപയോഗിച്ച് അഭിരാഗ് ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉല്ലാസ യാത്ര പോകാറാണ് പതിവ്. തിരികെ വരുമ്പോള്‍ മയക്കുമരുന്നുമായാണ് തിരികെ വരുന്നത്. മയക്കു മരുന്നിന് തൂക്കം കൂട്ടുന്നതിനായി ചില്ലുപൊടികളും മറ്റും ചേര്‍ക്കുന്നതായും എക്സൈസിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടുപ്രതിയായ വിഷ്ണുവിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി