ന്യൂഡൽഹി: മാസപ്പടി കേസിൽ രേഖകൾ കെെമാറാനാകില്ലെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ). നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും കേസ് നീണ്ടുപോകരുതെന്നും സിഎംആർഎൽ ഡൽഹി ഹെെക്കോടതിയോട് ആവശ്യപ്പെട്ടു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിദേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ഡിസംബർ നാലിനാണ് അന്തിമ വാദം. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു. കേന്ദ്ര ആവശ്യപ്രകാരമാണ് വീണ വിജയന്റെ എക്സാലോജിക് – സിഎംആർഎൽ ഇടപാട് കേസ് ഡിസംബർ നാലിലേക്ക് മാറ്റിയത്. അടുത്ത തവണ ലിസ്റ്റിൽ ആദ്യത്തെ പത്ത് കേസുകളിൽ ഒന്നായി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷ ഉൾപ്പടെ അന്ന് പരിഗണിക്കും.സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ്വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
Trending
- നടൻ മേഘനാഥൻ അന്തരിച്ചു
- പാണക്കാട് തങ്ങളെ വിമർശിക്കരുതെന്ന് പള്ളിയിൽ പറഞ്ഞാൽ മതി: എൻ.എൻ. കൃഷ്ണദാസ്
- മതാടിസ്ഥാനത്തില് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവം; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം, പൊലീസിന് നിയമോപദേശം
- അമിത പലിശ വാഗ്ദാനം ചെയ്ത് 10 കോടി തട്ടിയ കേസ്; പ്രതികളിലൊരാൾ പിടിയിൽ
- വയനാടിനായി ഐ.വൈ.സി.സി യുടെ കൈത്താങ്, ആദ്യ ഓട്ടോറിക്ഷ ടി സിദ്ദീഖ് എം എൽ എ വിതരണ ഉദ്ഘാടനം നടത്തും
- രുചിച്ചു നോക്കിയശേഷം ഐസ് പാക്കിങ്; വീഡിയോ പുറത്തായതോടെ നാട്ടുകാര് തടഞ്ഞു, കട പൂട്ടി
- സെവൻ ആർട്സ് കൾച്ചറൽഫോറം വാർഷിക ആഘോഷത്തിന് സ്വാഗതസംഘം രൂപീകരിച്ചു
- സ്കൂളിലെ കുടിവെള്ളത്തിൽ ഇ കോളി, കോളി ഫാം ബാക്ടീരിയ; സ്കൂൾ 25ന് ശേഷം തുറന്നാൽ മതിയെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ