മനാമ: ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (24, വെള്ളിയാഴ്ച) രാത്രി 8.30ന് ബഹ്റൈന്‍ കേരളീയ സമാജം ഓഡറ്റോറിയത്തില്‍ നടക്കും.സമസ്ത എറണാംകുളം ജില്ലാ ജന.സെക്രട്ടറിയും പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഢിതനുമായ ഉസ്ത്ദാ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന് എം.പി, കെ.പി.എ മജീദ് സാഹിബ് എന്നിവരുള്‍പ്പെടെ ബഹ്റൈനിലെ മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി നിരവധി കേന്ദ്രങ്ങളിലാണ് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബഹ്റൈനിലും ഇന്ന് മനുഷ്യ ജാലിക സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതര പൈതൃകത്തിനുമെതിരായി ഉയര്‍ന്നുവരുന്ന എല്ലാ വെല്ലുവിളികളെ കുറിച്ചും പൊതുസമൂഹത്തെ ബോധവത്കരിക്കുകയും വര്‍ഗീയ തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് വര്‍ഷം തോറും റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് മനുഷ്യ ജാലികയിലൂടെ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. ഒപ്പം രാജ്യത്തിന്റെ മതേതര മൂല്യങ്ങളും സൗഹാര്‍ദ്ദവും പുതുതലമുറക്ക് കൈമാറുകയെന്നതും മനുഷ്യജാലിക സംഗമങ്ങളുടെ ലക്ഷ്യമാണ്. പുതിയ സാഹചര്യത്തില്‍ ഇതിന്റെ സമകാലിക പ്രസക്തി വര്‍ധിച്ചു വന്നിരിക്കുകയാണ്.
പരസ്പരം കൈകള്‍ ചേര്‍ത്തു പിടിച്ച് രാഷ്ട്ര നന്മക്ക് വേണ്ടിയുള്ള പ്രതിജ്ഞ, ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രമേയ പ്രഭാഷണം എന്നിവയാണ് മനുഷ്യജാലികയില്‍ പ്രധാനമായും ഉള്പ്പെടുതതിയിരിക്കുന്നത്.ചടങ്ങില്‍ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന് എം.പി, കെ.പി.എ മജീദ് സാഹിബ് എന്നിവരുള്‍പ്പെടെ ബഹ്റൈനിലെ മത-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പരിപാടി ശ്രവിക്കാനായി സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടാതെ ബഹ്റൈനിലുടനീളം വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നിന്നായി പ്രത്യേക വാഹന സൗകര്യവും ഏര്പ്പെടുത്തിയിട്ടുണട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3953 3273, 33413570, 3973 3924 എന്നീ നന്പറുകളിലും വാഹന സൗകര്യത്തിന് +973 3300 7296, 3348 6275, 3327 1885 എന്നീ നന്പറുകളിലും ബന്ധപ്പെടണം.പത്ര സമ്മേളനത്തില്‍ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അശ്റഫ് അന്‍വരി, ഹാഫിള് ശറഫുദ്ധീന്‍, മജീദ് ചോലക്കോട്, നവാസ് കുണ്ടറ, മുഹമ്മദ് മോനു, ശഫീഖ് മൗലവി, ഉബൈദുല്ല റഹ് മാനി, നൗഫല്‍, സിക്കന്തര്‍, ഷാനവാസ് കായംകുളം, നവാസ് നിട്ടൂര്‍, ജസീര്‍ എന്നിവര്‍ പങ്കെടുത്തു.