
ഇംഫാൽ: മണിപ്പൂരില്‍ യുവതിയെ വെടിവച്ച് കൊന്നതിന് ശേഷം മുഖം വികൃതമാക്കി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് പ്രദേശത്താണ് സംഭവം. ആയുധധാരികളായ അക്രമികള്‍ ഇവരുടെ വീട്ടില്‍ വച്ചാണ് കൃത്യം നടത്തിയത്.മാറിംഗ് നാഗ സമുദായത്തിൽപ്പെട്ടതാണ് മരിച്ച യുവതി. ഇവർക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് സൂചന. ഈ മേഖലയുടെ നിയന്ത്രണം മണിപ്പൂർ പോലീസ് ഏറ്റെടുത്തു. ആക്രമികളെ കണ്ടെത്താൻ സമീപത്തെ വീടുകളിൽ പോലീസ് പരിശോധന നടത്തി.
