
കോഴിക്കോട്: സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ചാറ്റ് ചെയ്തും ഫോണ്‍ ചെയ്തും ശല്യം ചെയ്യുന്നയാള്‍ പിടിയിലായി. സ്ഥിരമായി ഫോണിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന കോഴിക്കോട് സ്വദേശി കൊമ്മേരി കൊന്നോത്ത് പറമ്പ് സിജി നിവാസ് സുജിത്ത് കുമാറാണ് പോലീസ് പിടിയിലായത്. തലക്കുളത്തൂര്‍ സ്വദേശിയായ യുവതിയെ ഇയാള്‍ നിരന്തരം ഫോണിലൂടെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റുഫോണുകളില്‍ നിന്നുള്ള നമ്പറുകള്‍ അറ്റന്‍ഡ് ചെയ്യാത്തതിനാല്‍ പ്രതിയെ കണ്ടുപിടിക്കാന്‍ പ്രയാസമായിരുന്നു.
യുവതി പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് എലത്തൂര്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്ടെ പ്രതിയുടെ വീട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
