സുൽത്താൻബത്തേരി: ദിവസങ്ങളോളം വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവില്‍ കൂട്ടില്‍. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. കൂടല്ലൂർ കോളനിയില്‍ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്. ദിവസങ്ങളായി കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടരുകയായിരുന്നു. കുങ്കിയാനകളെയുൾപ്പടെ എത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറു പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന് ഒമ്പതുദിവസത്തിനു ശേഷമാണ് കടുവയെ കുടുങ്ങുന്നത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി