വൈത്തിരി: വയനാട്ടിലെ വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോർട്ടിൽ എത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. റിസോർട്ടിനു പിറകിലെ അത്തിമരത്തിലാണ് തൂങ്ങിയത്. ഇതിനായി പുതിയ കയർ വാങ്ങി കരുതിയിരുന്നു.
ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് റിസോർട്ട് ജീവനക്കാർ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയത്. റിസോർട്ട് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് കൊയിലാണ്ടി നടേരി തെക്കേ കോട്ടുകുഴി (ഓർക്കിഡ്) പ്രമോദ് (53), ഉള്ള്യേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ള്യേരി നാറാത്ത് ഫർണിച്ചർ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പ്രമോദും ബിൻസിയും പരിചയപ്പെട്ടതെന്ന് അറിയുന്നു. പ്രമോദിൻ്റെ ഭാര്യ ഷൈജ. രണ്ടു മക്കളുണ്ട്. രൂപേഷ് ആണ് ബിൻസിയുടെ ഭർത്താവ്. ഇവർക്കും രണ്ടു മക്കളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയായാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Trending
- സംസ്ഥാന സ്കൂള് കലോത്സവം: 26 വർഷത്തിന് ശേഷം തൃശൂരിന് കലാകിരീടം
- ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; കൊച്ചി സെൻട്രൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
- കെ.പി.സി.സി. ഉപസമിതി എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിച്ചു; പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് തിരുവഞ്ചൂർ
- വിമാനത്തിൽ രൂക്ഷഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങൾ
- പുതിയങ്ങാടി പള്ളി നേർച്ചക്കിടെ ആനയിടഞ്ഞു; ആനയുടെ ആക്രമണത്തിൽ പരുക്കേറ്റയാളുടെ നില ഗുരുതരം
- പെരിയ ഇരട്ടക്കൊല: മുൻ എം.എൽ.എ. കുഞ്ഞിരാമനടക്കം 4 പേരുടെ ശിക്ഷയ്ക്ക് സ്റ്റേ; ജാമ്യം ലഭിക്കും
- കമല ഹാരിസ് 16ന് ബഹ്റൈനിലെത്തും
- ഇന്ത്യൻ ലേഡീസ് അസോസിയേഷനും തട്ടായി ഹിന്ദു മർച്ചൻ്റ്സ് കമ്മ്യൂണിറ്റിയും സഹകരണ ധാരണാപത്രം ഒപ്പുവെച്ചു