മനാമ: സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോഴിക്കോട് വടകര പലയാട്ട്നട പാലയുള്ള പറമ്പിൽ നടരാജ് നിര്യാതനായി. ദീർഘകാലമായി ബഹ്റൈനിൽ പ്രവാസിയായ ഇദ്ദേഹം ഡിപ്ലോമാറ്റിക് ഏരിയയിൽ സാവിയ 3 എന്ന സൂപ്പർ മാർക്കറ്റും മനാമയിൽ നിവ സൂപ്പർമാക്കറ്റും നടത്തി വരികയായിരുന്നു.

രാഷ്ട്രീയ- സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായ ഷീജ നടരാജനാണ് ഭാര്യ. മകൻ നവനീത് (ബി.ബി.എ വിദ്യാർഥി, യൂണിഗ്രാഡ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
